സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയൻ

cm


വയനാട് : സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന വികസന നയങ്ങളുടെ പ്രധാന സവിശേഷത സമഗ്രതയാണെന്നും ഓരോ പദ്ധതിയുടെയും ഫലം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സമാനമായി എത്തിക്കുന്ന തരത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെളളമുണ്ട-വാരാമ്പറ്റ-പന്തിപ്പൊയിൽ-പടിഞ്ഞാറത്തറ റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 541 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്താകമാനം നടപ്പാക്കിയ 17 പൊതുമരാമത്ത് പദ്ധതികളുടെ ഉദ്ഘാടനവും പരിപാടിയിൽ  മുഖ്യമന്ത്രി നിർവഹിച്ചു.

tRootC1469263">

എല്ലാ പ്രദേശങ്ങളിലും വികസനങ്ങൾ എത്തിച്ചേരണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയിരുന്ന നിരവധി പദ്ധതികൾ യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും നാടിന്റെ സമഗ്ര പുരോഗതിയും ജനങ്ങളുടെ ജീവിത നിലവാര പുരോഗതിയുമാണ് ഓരോ പദ്ധതിയുടെയും ലക്ഷ്യമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. തീരദേശ ഹൈവേയും മലയോര ഹൈവേയും വിജയകരമായി മുന്നേറുകയാണെന്നും എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാർ പ്രതിബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെടുന്നത്. ഫ്ലൈഓവറുകൾ, ഓവർബ്രിഡ്ജുകൾ, നവീകരിച്ച റോഡുകൾ തുടങ്ങിയ വിവിധ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ യാത്രാസൗകര്യം മെച്ചപ്പെടുകയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ സാധ്യതകളാണ് തുറക്കുന്നത്.

സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ അതിവേഗം മുന്നോട്ടുകൊണ്ടുപോകുന്നതോടൊപ്പം ക്ഷേമ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുകയാണെന്ന് ഉദ്ഘാടനയോഗത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിൻ്റെ കീഴിൽ സി.ആർ.ഐ.എഫ് പദ്ധതിയിൽ 15 കോടി രൂപ ചെലവഴിച്ചാണ് വെളളമുണ്ട-വാരാമ്പറ്റ-പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റോഡ് പൂർത്തീകരിച്ചത്. 11.700 കിലോമീറ്റർ നീളമുള്ള റോഡ് കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജില്ലയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കൃഷിയെയും ടൂറിസത്തെയും ആശ്രയിക്കുന്ന സാഹചര്യത്തിൽ റോഡിന്റെ നവീകരണം പ്രദേശത്തിന്റെ വികസനത്തിന് സഹായകരമാകും. ഇതിലൂടെ കർഷകർക്ക് കാർഷിക ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വിപണിയിലെത്തിക്കാനും ആധുനിക കാർഷിക സാങ്കേതികവിദ്യകളും യന്ത്രങ്ങളും എത്തിക്കാനും കഴിയും. കൂടാതെ ബാണാസുര സാഗർ അണക്കെട്ട് ഉൾപ്പെടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും കോഴിക്കോട്, കുറ്റ്യാടി പ്രദേശങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും.പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് അധ്യക്ഷനായ പരിപാടിയിൽ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ പൊതുജനങ്ങൾ പങ്കെടുത്തു.

Tags