ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന പുണ്യം തേടി മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ
Apr 20, 2026, 23:16 IST
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് വൈകുന്നേരം കുടുംബസമേതമാണ് ദർശനം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ദർശന സമയത്ത് വിവേകിന് ഒപ്പമുണ്ടായിരുന്നു.
ദർശനം കഴിഞ്ഞിറങ്ങിയപ്പോൾ വിഡിയോ എടുത്ത പ്രാദേശിക ചാനൽ ക്യാമറമാന്റെ ഫോണിലെ ദൃശ്യങ്ങൾ ഇവർക്കൊപ്പം എത്തിയവർ മായ്ച്ചു കളഞ്ഞു. ഫൊട്ടോ എടുത്ത ചില ഭക്തരുടെ ഫോണിൽ നിന്ന് ദേവസ്വം ഉദ്യോഗസ്ഥർ ഇടപെട്ട് ഫൊട്ടോ നീക്കം ചെയ്തു.
വിവേക് കിരൺ ദർശനത്തിന് എത്തിയ കാര്യം രഹസ്യമാക്കി വയ്ക്കാനാണ് ദേവസ്വം അധികൃതർ ശ്രമിച്ചത്. ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിവേക് കിരണ്‍.

.jpg)

