കർഷകർക്ക് നെല്ലിന്റെ പണം നേരിട്ട് ലഭ്യമാക്കുന്നതിൽ പുതിയ സാധ്യതകൾ പരിശോധിക്കും: മുഖ്യമന്ത്രി

Chief Minister VD Satheesan explains that the state government has no role in the ED raid


ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ അരി ലഭ്യമാക്കൽ, നെൽകർഷകർക്കുള്ള പണം നേരിട്ടു കൈമാറൽ, അരിമില്ലുകാർക്ക് ഔട്ട് ടേൺ റേഷ്യോ ഇനത്തിൽ നൽകാനുള്ള തുക എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേർന്നു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, കൃഷി മന്ത്രി ടി. സിദ്ധിഖ് എന്നിവരും വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ അരി തുടർന്നും ലഭ്യമാകുന്ന കാര്യത്തിലെ സാധ്യതകൾ പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കർഷകർക്ക് നെല്ലിന്റെ പണം നേരിട്ട് ലഭ്യമാക്കുന്നതിൽ പുതിയ സാധ്യതകൾ പരിശോധിക്കാനും നിർദ്ദേശിച്ചു. നബാർഡുമായി ചേർന്ന് പുതിയ സ്‌കീം ആവിഷ്‌കരിക്കുന്നതിന്റെ ചർച്ചകൾക്കായി ഭക്ഷ്യ- കൃഷി വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഔട്ട് ടേൺ റേഷ്യോ തുക അനുവദിക്കുന്ന കാര്യം വിശദമായ ചർച്ചകൾക്കു ശേഷം  അടിയന്തര തീരുമാനമെടുക്കാനും ധാരണയായി.
 

Tags