മുഖ്യമന്ത്രി നവകേരള സദസിന് പോകുന്നത് ക്രിമിനലുകളുടെ അകമ്പടിയോടെ:മാര്‍ട്ടിന്‍ജോര്‍ജ്

കണ്ണൂര്‍: നവകേരള സദസിന് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും പോലീസിന്റെ മാത്രമല്ല, സിപിഎമ്മിന്റെ പരിശീലനം സിദ്ധിച്ച ക്രിമനലുകളുടെ കൂടി അകമ്പടിയുണ്ടെന്നതാണ് പഴയങ്ങാടിയിലെ സംഭവം വ്യക്തമാക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്.
അവരെ പോലീസിന് അറസ്റ്റ് ചെയ്യാം. എന്നാല്‍ പോലീസിനെ കാഴ്ചക്കാരാക്കി മുഖ്യമന്ത്രിക്ക് അകമ്പടി വന്ന സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രാകൃതമായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ അക്രമിക്കുന്നതാണ് കണ്ടത്. വനിതാ പ്രവര്‍ത്തകയെ പോലും ഒരു സംഘം ഗുണ്ടകള്‍ കായികമായി നേരിടുകയായിരുന്നു.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഈ നാട്ടില്‍ എല്ലാവര്‍ക്കുമുണ്ട് . അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സി.പി.എം ഗുണ്ടകള്‍ക്ക് ആഭന്യന്തവകുപ്പു കൈയാളുന്ന മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. പോലീസ് കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തത്.
ഒരു പ്രകോപവനവുമില്ലാതെയാണ് കെഎസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും യൂത്ത് ലീഗിന്റേയും പ്രവര്‍ത്തകരെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തത്. ഇതിലുള്ള പ്രതിഷേധം അറിയിച്ച പ്രവര്‍ത്തകരെ ഡിവൈഎഫ്ഐയുടെ ക്രിമനലുകള്‍ക്ക് പോലീസ് വിട്ടുകൊടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനകത്തു വെച്ചു പോലും ഡിവൈഎഫ്ഐക്കാര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് സുധീഷ് വെള്ളച്ചാല്‍ , മഹിത മോഹന്‍ ,രാഹുല്‍ പുത്തന്‍ പുരയില്‍ ,സായി ശരണ്‍ ,സഞ്ജു സന്തോഷ് എന്നിവരെയാണ് സി പി എം ഗുണ്ടകള്‍ മാരകമായി അക്രമിച്ചു പരിക്കേല്പിച്ചത് .
പോലീസ് സ്റ്റേഷന്റെ നിയന്ത്രണം പിണറായി വിജയന്‍ ഡിവൈഎഫ്ഐ ഗുണ്ടകള്‍ക്ക് തീറെഴുതിക്കൊടുത്തോ എന്ന് വ്യക്തമാക്കണം.നവകേരള സദസെന്ന പേരില്‍ സര്‍ക്കാര്‍ ചെലവിലുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് ഭാവമെങ്കില്‍ വരുംദിനങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.