വൈദ്യുതിയില്‍ അധികഭാരമുണ്ടാകില്ല; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

google news
chief minister


 
കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു .  പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാർ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സർക്കാർ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

സിബിഐ അന്വേഷണം നടത്തുമോയെന്ന എം.വിൻസന്റിന്റെ ചോദ്യത്തിനു ദീർഘകാല വൈദ്യുതികരാറില്‍ വിജിലൻസ് അന്വേഷണം നടന്നുവരികയാണെന്ന് വൈദ്യുതി മന്ത്രി മറുപടി പറഞ്ഞു .  കമ്മിഷൻ വൈദ്യുതി കരാർ റദ്ദാക്കിയത് ഗൗരവമായി കാണുന്നു. 25 വർഷത്തേക്ക് 6,000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. റഗുലേറ്ററി കമ്മിഷൻ തീരുമാനത്തിനെതിരെ ബോർഡ് അപ്പീൽ പോയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകട്ടെയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Tags