ഡിജിറ്റൽ സയൻസ് പാർക്ക് നിർമാണോദ്ഘാടനം 12 ന് മുഖ്യമന്ത്രി നിർവഹിക്കും

VD Satheesan government sets record in personnel staff appointments; Chief Minister leads with 31, followed by K Muraleedharan and N Shamsuddin

കേരളത്തിന്റെ ഡിജിറ്റൽ ഗവേഷണ മേഖലയ്ക്ക് കരുത്തേകുന്ന ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമാണോദ്ഘാടനം നവംബർ 12ന് മുഖ്യമന്ത്രി നിർവഹിക്കും.  സാങ്കേതിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി ഡിജിറ്റൽ സർവകലാശാലയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്.

ടെക്‌നോപാർക്ക് ഫേസ്-വണ്ണിലെ സി-ഡാക് ഹാളിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യ എഐ സെന്റർ ഓഫ് എക്‌സലൻസിലെ രണ്ടാം ഘട്ട സ്റ്റാർട്ടപ്പുകൾക്കുള്ള സെലക്ഷൻ ലെറ്ററുകൾ വ്യവസായ, ഐടി, നിർമിതബുദ്ധി  വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി  വിതരണം ചെയ്യും.   വി. മുരളീധരൻ  എംഎൽഎ   പ്രത്യേക പ്രഭാഷണം നടത്തും.

ഐ.ടി, എ.ഐ & എഫ്.ടി സ്‌പെഷ്യൽ സെക്രട്ടറി സുഹാസ്  പദ്ധതി അവതരിപ്പിക്കും.  ടാറ്റാ എൽക്‌സി സിഎംഒയും സിഎസ്ഒയുമായ നിതിൻ പൈ,  കൗൺസലർ സുനിൽ കുമാർ, കിൻഫ്ര & കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ  സജി ഗോപിനാഥ്,  രജിസ്ട്രാർ  എ. മുജീബ്    ഐഐഐടിഎംകെ ഡയറക്ടർ  അലക്‌സ് ജെയിംസ്, ജാതൻ കൺസ്ട്രക്ഷൻസ് പ്രൊജക്ട് ഡയറക്ടർ കിഷോർ ബാബു എന്നിവർ ആശംസകൾ അർപ്പിക്കും.

സർവകലാശാലകൾ, വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് അത്യാധുനിക ഡിജിറ്റൽ ഗവേഷണവും വ്യവസായ സംരംഭങ്ങളും തമ്മിലുള്ള വിടവ് നികത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതിയ സാങ്കേതികവിദ്യകൾ, കൂട്ടായ ഗവേഷണം, സ്റ്റാർട്ടപ്പ് വികസനം എന്നിവയിലൂടെ സാമ്പത്തിക-സാമൂഹിക പുരോഗതിയും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിന് സാധിക്കും.

Tags