'ഇതാണെൻ്റെ ജീവിതം' ഇപിയുടെ ആത്മകഥ നവംബർ മൂന്നിന് മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും
കണ്ണൂർ : കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ്റെ ആത്മകഥ ഇതാണെൻ്റെ ജീവിതം മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകി നവംബർ മൂന്നിന് വൈകുന്നേരം നാല് മണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.എഫ് എന്ന ഇടതുപക്ഷ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഇപിയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്നു അദ്ദേഹം 'സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി , തൃശൂർജില്ലാ സെക്രട്ടറി സംസ്ഥാന സെക്രട്ടറിയേറ്റം അംഗം, പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എന്നിങ്ങനെ വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ച ഇപി ജയരാജൻ എൽ. ഡി. എഫ് കൺവീനറായും സംസ്ഥാനത്തെ വ്യവസായ - കായി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള കർഷക സംഘത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റായി പ്രവർത്തിച്ച ഇ.പി ഇപ്പോൾ ആൾ ഇന്ത്യകർഷക സംഘം അഖിലേന്ത്യ വൈസ് പ്രസിഡൻ്റാണ്. സി.പി.എം ഹൈദരബാദ്പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്ധ്രയിൽ ട്രെയിനിൽ നിന്നും രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ ഇ.പി തലനാരിഴയ്ക്കാണ് അന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. രാഷ്ട്രീയ എതിരാളികളുടെയും പൊലിസിൻ്റെയും നിരവധി അക്രമങ്ങൾക്ക് അദ്ദേഹം വിധേയനായി.
അക്രമണത്തിൽ ശരീരത്തിൽ തറച്ച വെടിയുണ്ടയുമാണ് ഇപി ഇപ്പോഴും ജീവിക്കുന്നത് കമ്യുണിസ്റ്റ് പാർട്ടി പ്രതിസന്ധികളെ നേരിട്ട സന്ദർഭങ്ങളിൽ നെഞ്ചൂക്കോടെ അതിനെ തരണം ചെയ്യാൻ ഇപി മുൻ പന്തിയിലുണ്ടായിരുന്നു. അടിയന്തിരാവസ്ഥ ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ ത്യാഗപൂർവ്വം പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇങ്ങനെ സമരമുഖങ്ങളിലും പ്രതിരോധ പ്രവർത്തനത്തിലും തിളങ്ങി നിന്ന ഇ.പിയുടെ ജീവിതത്തിൻ്റെ നേർചിത്രമാണ് ഇതാണെൻ്റെ ജീവിതമെന്ന ആത്മഥ ചടങ്ങിൽ സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് അദ്ധ്യക്ഷനാകും. വിവിധ രാഷ്ട്രീയനേതാക്കളായ പന്ന്യൻ രവീന്ദ്രൻ രാജ് മോഹൻ ഉണ്ണിത്താൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ കുഞ്ഞാലിക്കുട്ടി, പി. എസ് ശ്രീധരൻപിള്ള , എം.വി ശ്രേയസ് കുമാർ, പി.കെ ശ്രീമതി എം. വിജയകുമാർ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എൻ. ചന്ദ്രൻ കൺവീനർ എം. പ്രകാശൻമാസ്റ്റർ, കെ.വി സുമേഷ് എം എൽ എ ,പനോളി വത്സൻ എന്നിവർ പങ്കെടുക്കും.

.jpg)

