വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ

Chief make up artist arrested on harassment complaint of female make up artist
Chief make up artist arrested on harassment complaint of female make up artist

കൊച്ചി: വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. രുചിത് മോൻ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. 

തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.