കുതിച്ചുയർന്ന് ചിക്കൻ വില

hen

 നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുന്നതിനൊപ്പം ചിക്കൻ വിലയും മാനംമുട്ടേ പറക്കുന്നു. ഇറച്ചിക്കോഴിയുടെ വില 165 രൂപയിലെത്തി.അടുത്തകാലത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ക്രിസ്തുമസിന് മുമ്ബ് വരെ കിലോയ്ക്ക് 140 രൂപയിൽ താഴെയുണ്ടായിരുന്നതാണ് പടിപടിയായി ഉയർന്ന് 165ലെത്തിയത്.ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്ത പക്ഷിപ്പനിയുടെ മറവിലാണ് കോഴിവില ഇടനിലക്കാർ ഉയർത്തിയിരിക്കുന്നത്. 

tRootC1469263">

ഇടുക്കി ഉൾപ്പെടെയുള്ള മദ്ധ്യ കേരളത്തിലേയ്ക്ക് കൂടുതലും തമിഴ്നാട് നാമക്കല്ലിൽ നിന്നാണ് കോഴികളും കോഴി മുട്ടയും കൂടുതലായി എത്തുന്നത്. ഇതിനായി നൂറുകണക്കിന് ഏജന്റുമാരും രംഗത്തുണ്ട്. അടുത്തിടെ ആലപ്പുഴയിൽ താറാവുകൾക്കുണ്ടായ പക്ഷിപ്പനിയുടെ മറവിൽ ഏജന്റുമാർ കോഴിക്കച്ചവടവും മുതലാക്കുകയാണെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. വേനൽ ആരംഭിച്ചതോടെ ജില്ലയിലെ ഫാമുകളിലെ കോഴി വളർത്തൽ കുറച്ചു. പ്രതിസന്ധി ചൂഷണം ചെയ്ത് തമിഴ്നാട്ടിലെ ഫാമുകൾ വില കുത്തനെ കൂട്ടി. ഇതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം. ഇതോടൊപ്പം കോഴിത്തീറ്റയുടെ വില വർദ്ധനയും ഇപ്പോഴത്തെ വില വർദ്ധനയ്ക്ക് ഒരു കാരണമാണ്.

Tags