കണ്ണൂർ ചെറുപുഴയിലെ കൂട്ട ആത്മഹത്യ ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു : നടന്നത് അതിക്രൂരമായ കൊലപാതകം

google news
sreeja

പയ്യന്നൂർ: പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടും ചാലിൽ അഞ്ചു പേർ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. കുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന വിവരം.ഉറക്കു ഗുളിക നൽകി ബോധരഹിതമാക്കി ഇളയ മക്കളെ കൊലപ്പെടുത്തിയതിനു ശേഷം മൂത്ത മകനെ ജീവനോടെ കെട്ടി തുക്കിയുമാണ് അമ്മ ശ്രീജയും രണ്ടാം ഭർത്താവ് ഷാജിയും മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് .ഇളയ മക്കളെ കൊലപെടുത്തുന്നതിന് മുൻപ് ഉറക്കു ഗുളിക നൽകിയിരുന്നു.

സുജിൻ , സുരഭി എന്നിവരെയാണ് ഉറക്കു ഗുളിക നൽകിയതിനു ശേഷം സ്റ്റെയർ കേസ് പടിയിൽ കെട്ടിത്തൂക്കിയത്. മുത്തമകർ സൂരജിനെ ജീവനോടെ കെട്ടിത്തുക്കിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇളയ മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷമാണ് കെട്ടി തൂക്കിയത്. മൂന്നുപേരുടെയും മരണം ഉറപ്പാക്കിയതിനു ശേഷമാണ് ഷാജിയും ശ്രീജയും കെട്ടിത്തുങ്ങി മരിച്ചത്. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ  പോസ്റ്റുമോർട്ടത്തിന ശേഷം ഇന്നലെ വൈകിട്ടോടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

Tags