ചെറുപുഴയെ നടുക്കി കൂട്ട ആത്മഹത്യ : കുട്ടികളെ കൊന്നതാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

google news
sreeja

ചെറുപുഴ :ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.ചെറുപുഴപാടിച്ചാലിലാണ് നാടിനെ നടുക്കിയ ഉണ്ടായത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ ദാമ്പത്യ ബന്ധത്തിലെ കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങിമരിച്ചാതാണെന്നാണ് പൊലീസ് പറയുന്നത്.

കുട്ടികളായ സൂരജ്, സുജിൻ, സുരഭി എന്നിവരാണ്കൊല്ലപ്പെട്ടത്. ചെറുവത്തൂർ സ്വദേശിനിയായശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. കുട്ടികളെ സ്റ്റെയർ കേസിൽ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ്കണ്ടെത്തിയത്.ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. 

ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ. അയൽവാസികൾ സംശയം തോന്നി വിവരമറയിച്ചതിനെ തുടർന്ന് ചെറുപുഴ പൊലിസെത്തിപൂട്ടിയ വാതിൽ ബലപ്രയോഗത്തിലൂറ തുറക്കുകയായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചെറുപുഴ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Tags