ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണ് അപകടം; ജീവനക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

d

സംഭവത്തെത്തുടർന്ന് ജീവനക്കാരെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് മുമ്പും കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണിരുന്നു. 

ചേർത്തല: ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണു. ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച രാവിലെ പത്തിനുശേഷം അപകടമുണ്ടായത്. കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോൺക്രീറ്റ് പാളികൾ അടർന്നുവീണെങ്കിലും ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ചോർന്ന് കോൺക്രീറ്റ് ദ്രവിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ജീവനക്കാരെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് മുമ്പും കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണിരുന്നു. 

Tags