ചേരാനല്ലൂർ വാഹനാപകടം; അഡീഷണൽ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

Cheranallur road accident: Four policemen, including the culpable SHO, suspended; strict action against the judge's son

 കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് പ്രത്യേക വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ മകൾ ആവശ്യപ്പെട്ടു.

അപകടത്തിന് പിന്നാലെ ജഡ്ജി സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായും, കേസ് അട്ടിമറിക്കാനും മകനെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരം മാത്രം കേസെടുത്തിട്ടുള്ള ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ കൂടി ചുമത്തി പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നും സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും കുടുംബം കുറ്റപ്പെടുത്തി. വലിയ പ്രതിഷേധ ഉയർന്നതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ജഡ്ജിയെ ചോദ്യം ചെയ്യുകയും ചെയ്തത്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ നീതി ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും ആവശ്യം.

Tags