ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയെ ചോദ്യം ചെയ്യുന്നു, വീട്ടിൽ വീണ്ടും പരിശോധന

d

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് പരിശോധനയെന്നാണ് വിവരം. ഇന്നലെ രാത്രി 7 മണിക്കൂർ നീണ്ട പരിശോധന ഫ്ലാറ്റിൽ നടത്തിയിരുന്നു.

കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയുന്നു. ജഡ്ജിയുടെ വീട്ടിൽ വീണ്ടും പരിശോധന നടക്കുന്നു. ക്രൈംബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തുന്നത്. സിസിടിവി ഹാർഡ് ഡിസ്ക് അടക്കമുള്ളവ കണ്ടുകെട്ടും.അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് പരിശോധനയെന്നാണ് വിവരം. ഇന്നലെ രാത്രി 7 മണിക്കൂർ നീണ്ട പരിശോധന ഫ്ലാറ്റിൽ നടത്തിയിരുന്നു.

അതേസമയം ചേരാനല്ലൂർ ബെൻസ് അപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്.

17 കാരന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോർട്ട്‌ നൽകിയിരുന്നു. അപകടത്തില്‍ മരിച്ച മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയിയെ സമീപിച്ചിരുന്നു.

Tags