ചേരാനല്ലൂര്‍ ബെൻസ് കാറപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി : ചേരാനല്ലൂരില്‍ ബെൻസ് കാറിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിയായ പ്രായപൂർത്തിയാകാത്ത പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക അഡീഷണല്‍ സെഷൻസ് കോടതിയാണ് ഹർജിയില്‍ വാദം കേള്‍ക്കുന്നത്. അതേസമയം ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കുടുംബം ആവശ്യപ്പെടുന്നയാളെ ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ മന്ത്രി ചേർത്തുനിർത്തി. ഭദ്രകീർത്തി തനിക്ക് മകളെ പോലെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പുകളിൽ വിശ്വാസമുണ്ടെന്നായിരുന്നു ഭദ്രകീർത്തിയുടെ പ്രതികരണം.
.jpg)

