ചേരാനല്ലൂർ അപകടം: 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ ഗുരുതര പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ ഗുരുതര പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനെ തുടർന്ന് പിഴവുകൾ തിരുത്തി പുതിയ അപ്പീലാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. കേസിലെ പ്രതിയുടെ പേര് മാസ്ക് ചെയ്താണ് പുതിയ അപ്പീൽ ഫയൽ ചെയ്തത്.നരഹത്യാ കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്ന് ജയ ബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ വാദിച്ചു.
ജാമ്യത്തിൽ പുറത്തിറങ്ങിയ ഉടൻ തന്നെ 17കാരൻ ഇൻസ്റ്റാഗ്രാമിൽ നിന്ന് വീഡിയോ ഇല്ലാതാക്കി എന്ന ആരോപണം ശരിയാണെങ്കിൽ അത് തെളിവുകൾ നശിപ്പിക്കുന്നതിന് തുല്യമാകുമെന്ന് കോടതി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ 17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിർദേശം നൽകി.
.jpg)

