കാസര്‍ഗോഡ് വീട്ടിലെ മേശ വലിപ്പില്‍ സ്വര്‍ണ്ണ മോതിരമിട്ട ചേര പാമ്പ്

snake

കുട്ടികള്‍ മേശവലിപ്പ് തുറന്നെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

കാസര്‍ഗോഡ് അഡൂരില്‍ വീട്ടിലെ മേശ വലിപ്പില്‍ 'സ്വര്‍ണ്ണ മോതിരമിട്ട' ചേര. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്.മേശയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ മോതിരം ചേരയുടെ ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു.
മേശവലിപ്പ് തുറന്ന കുട്ടികളാണ് പാമ്പിനെ ആദ്യം കണ്ടത് . ഏത് തരം പാമ്പാണ് എന്ന ആശങ്കപ്പെട്ട് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

കുട്ടികള്‍ മേശവലിപ്പ് തുറന്നെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
വനം വകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ എത്തി പാമ്പിനെ മേശവലുപ്പില്‍ നിന്നു പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു.

Tags