മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസില്‍ ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും

Incident of stopping the Chief Minister in the middle of the road; Special Branch report says that the arrested Chenti Anil was on the police's goonda list

പൊലീസ് വിട്ടു നല്‍കിയ മൊബൈല്‍ ഫോണ്‍ ഇന്നലെ വീണ്ടും സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസില്‍ ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. മുഖ്യമന്ത്രിയെ തടഞ്ഞതിലെ ഗൂഡാലോചന അന്വേഷിക്കുന്നതിനും ശബ്ദ പരിശോധനക്കുമായാണ് കസ്റ്റഡിയില്‍ വേണമെന്ന ഹര്‍ജി ഇന്ന് പൊലീസ് നല്‍കുക. അതേസമയം, അനിലിന്റെ ജാമ്യപേക്ഷയും ഇന്ന് പരിഗണിക്കും. പൊലീസ് വിട്ടു നല്‍കിയ മൊബൈല്‍ ഫോണ്‍ ഇന്നലെ വീണ്ടും സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. ഈ ഫോണും സൈബര്‍ പരിശോധനക്കായി നല്‍കും. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം ചെന്തി അനിലിനു എതിരെ ഗൂഢാലോചന കുറ്റം ചുമത്തി ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കൂടുതല്‍ പേര്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കും.


അനിലിനെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. ഫോണും വിട്ടുകൊടുത്തിരുന്നു. ശബ്ദ സാമ്പിള്‍ ജയിലില്‍ എത്തി ശേഖരിച്ചാല്‍ മതിയെന്നും മറ്റുതെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. സര്‍ക്കാര്‍ അഭിഭാഷക ചെന്തി അനിലിന്റെ ജാമ്യ ഹര്‍ജിയില്‍ മൃദു സമീപനം സ്വീകരിച്ചു.

Tags