ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണം..! സ്വർണ്ണകൊള്ളക്കേസിൽ ശിക്ഷിക്കപ്പെടുന്ന എ പത്മകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
ശബരിമല സ്വർണക്കൊളള കേസിൽ ശിക്ഷിക്കപ്പെടുന്ന മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറൽ സെക്രെട്ടറി എം എ ബേബിയ്ക്ക് തുറന്നകത്തയച്ചു. സ്വർണക്കൊളളയിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ പത്മകുമാറിനെ അടിയന്തിരമായി പുറത്താക്കണമെന്നും നടപടിസ്വീകരിച്ച് കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
tRootC1469263">ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടലുകളില്‍ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിനും ഭരണസമിതിക്കും വീഴ്ചയുണ്ടായെന്നാണ് പൊതുവെ പാര്‍ട്ടിയുടെ വിലയിരുത്തല്‍.കേസില്‍ എട്ടാം പ്രതിയായ അന്നത്തെ ദേവസ്വം ബോര്‍ഡിന്‍റെ പ്രസിഡന്റായിരുന്ന പത്മകുമാര്‍ നിലവില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്.
.jpg)


