പഴങ്ങള്‍ കെമിക്കല്‍ ചേര്‍ത്തതാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
പഴം കൃത്രിമമായി പഴുപ്പിച്ചതാണോ എന്നെങ്ങനെ തിരിച്ചറിയാം?
ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയതാണ് വാഴപ്പഴം. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിനും വാഴപ്പഴം മികച്ചതാണ്. എന്നാൽ നമ്മള്‍ കടകളിൽ നിന്ന് വാങ്ങുന്ന പഴം കഴിക്കുന്നത് സേഫ് ആണോ?
tRootC1469263">നമ്മള്‍ കഴിക്കുന്ന ഈ പഴം കൃത്രിമമായി പഴുപ്പിച്ചെടുത്തതാണോ അതോ സ്വാഭാവികമായി പഴുത്തതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ചില വിൽപ്പനക്കാർ പഴങ്ങള്‍ പെട്ടെന്ന് പഴുക്കാൻ കാല്‍സ്യം കാര്‍ബൈഡ് പോലുള്ള കെമിക്കലുകള്‍ ഉപയോഗിക്കാറുണ്ട്. ഇവ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതാണ് ഓർക്കേണ്ട കാര്യം.നിറത്തിലുണ്ട് കാര്യം
സ്വാഭാവികമായി പഴുത്ത പഴങ്ങള്‍ക്ക് ഒരേപോലെയുളള മഞ്ഞനിറമല്ല ഉണ്ടാവുക. ഇവയുടെ തൊലിയില്‍ കറുത്ത നിറമുളള പുള്ളികള്‍ ഉണ്ടാകും. പഴുക്കുമ്പോള്‍ അതിലെ അന്നജം പഞ്ചസാരയായി മാറുന്നതിന്റെ ലക്ഷണമായാണ് ഈ കറുപ്പ് പുളളികളെ കണക്കാക്കുന്നത്.
‘മണം’ പറഞ്ഞുതരും
സ്വാഭാവികമായി പഴുത്ത പഴത്തിന് ഗന്ധം ഉണ്ടാകും, അത് മനസിലാക്കാനും സാധിക്കും. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ച പഴത്തിന് പ്രത്യേകമായി ഗന്ധം ഉണ്ടാകാറില്ല. അവയിൽ നേരിയ തോതില്‍ രാസവസ്തുക്കളുടെ ഗന്ധം ഉണ്ടായിരിക്കുകയും ചെയ്യും.
ഈ പുളളികള്‍ പഴത്തിന് മധുരം ഉണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് കേട്ടോ. എന്നാൽ കെമിക്കലുകള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങളാണെങ്കിൽ അവയ്ക്ക് കടും മഞ്ഞനിറവും തിളക്കവും ഉണ്ടാകുമെന്ന് ശ്രദ്ധിച്ചാൽ മതി.
പഴത്തിന്റെ ഞെട്ട് നോക്കണം
പഴം കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് അറിയാന്‍ പഴം വാങ്ങുമ്പോള്‍ അതിന്റെ ഞെട്ട് പരിശോധിച്ചാലും മതി. കറുപ്പ് നിറമുള്ള ഞെട്ടാണ് പഴത്തിനെങ്കില്‍ യഥാര്‍ഥ രീതിയിൽ പഴുത്തതാണെന്ന് മനസിലാക്കാം. ഞെട്ടിന് പച്ചനിറവും ബാക്കി ഭാഗത്ത് മഞ്ഞ നിറവുമാണെങ്കില്‍ അത് കൃത്രിമമായി പഴുപ്പിച്ചതാണ്.
പുറമേ പഴുത്താലും അകം പച്ചയാകും
സ്വാഭാവികമായി പഴുത്ത പഴങ്ങള്‍ക്ക് നല്ല മധുരം ആയിരിക്കുമല്ലോ അല്ലേ. എന്നാൽ ചിലവ പുറമേ പഴുത്തതാണെങ്കിലും മുറിച്ച് നോക്കുമ്പോള്‍ അകം പച്ചയായും മധുരമില്ലാതെയും കാണാറില്ലേ. അത് കൃത്രിമമായി പഴുപ്പിച്ചതുകൊണ്ടാണ്.
.jpg)


