പ്ലസ്ടു പരീക്ഷാഫലം മേയ് 26ന്; നമ്മുടെ കേരളം മൊബൈൽ ആപ്ലിക്കേഷനിലൂടെ ഫലമറിയാം

Plus Two exam results on May 26; Check the results through the Namma Keralam mobile application

കൊച്ചി: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മേയ് 26നു പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷാ ഫലം 'നമ്മുടെ കേരളം' മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയതു പോലെ പ്ലസ്ടു ഫലവും ലഭ്യമാകും.പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂർണമായി ഒഴിവാക്കാനും, വിദ്യാർഥികൾക്ക് വീട്ടിലിരുന്നു തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ 'നമ്മുടെ കേരളം' ആപ്പ് ഡൗൺലോഡ് ചെയ്യുക.ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ (One-Time Registration) പൂർത്തിയാക്കി പ്രവേശിക്കുക. ആപ്പിലെ 'സേവനങ്ങൾ' വിഭാഗത്തിലുള്ള 'Plus Two Results' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷാഫലം ഉടൻ തന്നെ സ്ക്രീനിൽ ലഭ്യമാകും.

Tags