ചെഗുവേര ജീവിച്ചിരുന്നെങ്കില്‍ കൈകാര്യം ചെയ്‌തേനെ'; ക്ഷേത്രോത്സവ കലശത്തില്‍ പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ഷിബു ബേബിജോണ്‍

ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സിപിഐഎം നേതാവ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. പ്രവര്‍ത്തിയില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയുടെ നേര്‍ച്ചിത്രമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ഷിബു ബേബിജോണ്‍ ആരോപിച്ചു. എന്നാല്‍ അക്കൂട്ടത്തില്‍ ചെഗുവേരയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
''കണ്ണൂര്‍ കതിരൂരിലെ ക്ഷേത്രത്തില്‍ പി ജയരാജന്റെ ചിത്രവുമായി സിപിഐഎമ്മുകാര്‍ കലാശമെഴുന്നള്ളിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത് ഇന്ന് ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയുടെ നേര്‍ച്ചിത്രമാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ചെഗുവേരയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അദ്ദേഹമിന്ന് ജീവിച്ചിരുന്നെങ്കില്‍ ക്യൂബയില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയേനെ, അമ്മായിയപ്പനേയും മരുമോനെയുമടക്കം എല്ലാ സ്തുതിപാടകരെയും കൈകാര്യം ചെയ്യാന്‍.''