ചാവക്കാട്ടെ കുഞ്ഞിന്റെ മരണം ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവ്
തൃശൂർ : ചാവക്കാട്ട് നാലുദിവസം പ്രായമുള്ളപ്പോൾ മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് ഇതുസംബന്ധിച്ച് അനുമതി നൽകിയത്. ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ കുഞ്ഞാണ് 2021 ജനുവരി 10-ന് മരണപ്പെട്ടത്. അന്ന് പോസ്റ്റ്മോർട്ടം നടപടികൾ കൂടാതെയായിരുന്നു മൃതദേഹം മറവ് ചെയ്തിരുന്നത്.
എന്നാൽ, ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20-ന് മുഹ്സിന മരണപ്പെടുകയും ഇതിനുപിന്നാലെ ഭർത്താവിനെതിരെ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഭർത്താവ് മതിയായ ചികിത്സ നൽകാത്തതാണ് മുഹ്സിനയുടെ മരണത്തിന് കാരണമായതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഈ കേസിൽ അന്വേഷണം പുരോഗമിക്കവേയാണ്, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് സബ് ഇൻസ്പെക്ടർ കോടതിയെ സമീപിച്ചത്.
.jpg)


