തിരുവല്ലയിൽ ചാരായവും കോടയും പിടികൂടി : പ്രതി രക്ഷപ്പെട്ടു

charayam

 
 
തിരുവല്ല : നിരണം ഇരതോടിന് സമീപത്തുള്ള തുരുത്തിലെ വീട്ടിൽ നിന്നും വാറ്റ് ചാരായവും കോടയും വാറ്റ് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികളും പിടികൂടി. നിരണം ആശാൻകുടി പുതുവൽ വീട്ടിൽ സദന്റെ വീട്ടിൽ നിന്നാണ് 10 ലിറ്റർ ചാരായവും, 60 ലിറ്റർ കോടയും കണ്ടെടുത്തത്. വ്യാഴാഴ്ച രാവിലെ 10.30 - നാണ് തിരുവല്ല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചത്. 

കനാലിൽ കൂടി തുരുത്തിലെ വീട്ടിലേക്ക് നടന്നെത്തുന്ന എക്‌സൈസ് സംഘത്തെ കണ്ട് സദൻ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് സംഘം പിൻ തുടർന്നെങ്കിലും പ്രതി കണ്ടം വഴി ഓടി രക്ഷപ്പെട്ടു. ചാരായവും കോടയും രഹസ്യമായി സൂക്ഷിച്ച കുറ്റത്തിന് സദനെ പ്രതിചേർത്ത് കേസെടുത്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അൻസാറുദ്ദീൻ, ജ്യോതിഷ്, അജിത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കാർത്തിക, ഡ്രൈവർ വിജയൻ എന്നിവർ പങ്കെടുത്തു. സദനെതിരെ മുമ്പും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

Share this story