വിവിധ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം, ചിലത് റദ്ദാക്കി
ജൂണ്‍ 9-ന് ഷൊർണൂർ ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട 56604 നമ്പർ ഷൊർണൂർ ജംഗ്ഷൻ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ സർവീസ് പൂർണ്ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
പാലക്കാട് : വിവിധ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി പാലക്കാട് റെയില്‍വെ ഡിവിഷൻ. പാളം അറ്റകുറ്റപ്പണികളെത്തുടർന്നാണ് നടപടി.ചില ട്രെയിനുകള്‍ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വൈകിയോടുമെന്നും അധികൃതർ അറിയിച്ചു.
റദ്ദാക്കിയ സർവീസുകള്‍
ജൂണ്‍ 9-ന് ഷൊർണൂർ ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട 56604 നമ്പർ ഷൊർണൂർ ജംഗ്ഷൻ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ സർവീസ് പൂർണ്ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ജൂണ്‍ 18-ലെ 16307 നമ്പർ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ഇത് കണ്ണൂർ സൗത്തില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂർ സൗത്തിനും കണ്ണൂരിനും ഇടയിലുള്ള റൂട്ടിലാണ് സർവീസ് മുടങ്ങുക. അതേ ദിവസം 12082 നമ്പർ തിരുവനന്തപുരം സെൻട്രല്‍-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തലശ്ശേരിയില്‍ യാത്ര നിർത്തും.
യാത്രാമധ്യേ നിയന്ത്രിക്കുന്ന ട്രെയിൻ സർവീസുകള്‍
ജൂണ്‍ 6-ന് ഷൊർണൂർ ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന 56604 നമ്പർ ഷൊർണൂർ ജംഗ്ഷൻ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ 30 മിനിറ്റ് വൈകിയോടും.
12618 നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ ഒരു മണിക്കൂർ വൈകിയോടും .ജൂണ്‍ 6, 8, 10, 13, 15, 17, 20, 22, 24, 27, 29, ജൂലൈ 1 എന്നീ തീയതികളിലാണ് ഈ നിയന്ത്രണം.
കൂടാതെ, 22638 നമ്പർ മംഗലാപുരം സെൻട്രല്‍-ഡോ. എം ജി ആർ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 2026 ജൂണ്‍ 7, 11, 14, 18, 21, 25, 28, ജൂലൈ 2 എന്നീ ദിവസങ്ങളിലും ഒരു മണിക്കൂർ വഴിയില്‍ വൈകിയെത്തും.
അതുപോലെ, 12218 നമ്പർ ചണ്ഡിഗഡ്-തിരുവനന്തപുരം നോർത്ത് കേരള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 2026 ജൂണ്‍ 10, 17, 24, ജൂലൈ 1 തീയതികളില്‍ 35 മിനിറ്റും, 16329 നമ്പർ നാഗർകോവില്‍ ജംഗ്ഷൻ-മംഗലാപുരം ജംഗ്ഷൻ പ്രതിവാര അമൃത് ഭാരത് എക്സ്പ്രസ് ജൂണ്‍ 23-ന് 40 മിനിറ്റും വൈകിയോടുമെന്ന് റെയില്‍വെ അറിയിച്ചു.
.jpg)

