വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം

vandhebharath

ജനുവരി ഒന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്ട്രെയിനിൻ്റെ ചെങ്ങന്നൂർ മുതല്‍ തൃശൂർ വരെയുള്ള സമയത്തിലാണ് ജനുവരി ഒന്ന് മുതല്‍ മാറ്റം വരുത്തിയത്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സമയ ക്രമത്തിലും റെയില്‍വെ മാറ്റം വരുത്തിയിട്ടുണ്ട്.വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം.ജനുവരി ഒന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്ട്രെയിനിൻ്റെ ചെങ്ങന്നൂർ മുതല്‍ തൃശൂർ വരെയുള്ള സമയത്തിലാണ് ജനുവരി ഒന്ന് മുതല്‍ മാറ്റം വരുത്തിയത്.

tRootC1469263">

ചെങ്ങന്നൂരില്‍ നിന്നും 06.55 ന് പകരം 06.51 ന് വന്ദേഭാരത് പുറപ്പെടും. കോട്ടയത്ത് നിന്ന് 7.27ന് പകരം 7.21 നായിരിക്കും വന്ദേഭാരത് പുറപ്പെടുന്നത്.എറണാകുളം ടൗണില്‍ 8.25 ആയിരുന്നു സമയം. ഇനി ട്രെയിന്‍ 8.17ന് എത്തിച്ചേരും. തൃശൂരില്‍ മുമ്ബത്തേതിനേക്കാള്‍ പത്ത് മിനിറ്റ് മുന്നെ വന്ദേഭാരത് എത്തും.

തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൻ്റെ (20634) നിലവിലുള്ള സമയക്രമം ഇങ്ങനെതിരുവനന്തപുരം സെൻട്രല്‍ (TVC) - (പുറപ്പെടല്‍) 05:15കൊല്ലം ജംഗ്ഷൻ (QLN) - (എത്തിച്ചേരല്‍) 06:03, (പുറപ്പെടല്‍) 06:05ചെങ്ങന്നൂർ (CNGR) - (എത്തിച്ചേരല്‍) 06:53, (പുറപ്പെടല്‍) 06:55കോട്ടയം (KTYM) - (എത്തിച്ചേരല്‍) 07:24, (പുറപ്പെടല്‍)

07:27എറണാകുളം ടൗണ്‍ (ERN) - (എത്തിച്ചേരല്‍) 08:25, (പുറപ്പെടല്‍) 08:28തൃശൂർ (TCR) - (എത്തിച്ചേരല്‍) 09:30, (പുറപ്പെടല്‍) 09:33ഷൊർണൂർ ജംഗ്ഷൻ (SRR) - (എത്തിച്ചേരല്‍) 10:02, (പുറപ്പെടല്‍) 10:04കോഴിക്കോട് (CLT) - (എത്തിച്ചേരല്‍) 11:03, (പുറപ്പെടല്‍) 11:05കണ്ണൂർ (CAN) - (എത്തിച്ചേരല്‍) 12:03, (പുറപ്പെടല്‍) 12:05കാസർഗോഡ് (KGQ) - (എത്തിച്ചേരല്‍) 13:20.20633 തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ സമയം കണ്ണൂർ മുതല്‍ എറണാകുളം ടൗണ്‍ വരെയുള്ള സ്റ്റേഷനില്‍ മാറ്റം വരും.

എഫണാകുളം ടൌണില്‍ നിന്നും 7.15 നായിരിക്കും ട്രെയിൻ പുറപ്പെടുക.ഇപ്പോഴത്തെ സമയം ഇങ്ങനെകാസർഗോഡ് (KGQ) - (പുറപ്പെടല്‍) 14:30കണ്ണൂർ (CAN) - (എത്തിച്ചേരല്‍) 15:28, (പുറപ്പെടല്‍) 15:30കോഴിക്കോട് (CLT) - (എത്തിച്ചേരല്‍) 16:28, (പുറപ്പെടല്‍) 16:30ഷൊർണൂർ ജംഗ്ഷൻ (SRR) - (എത്തിച്ചേരല്‍) 17:28, (പുറപ്പെടല്‍) 17:30തൃശൂർ (TCR) - (എത്തിച്ചേരല്‍) 18:10, (പുറപ്പെടല്‍)

18:13എറണാകുളം ടൗണ്‍ (ERN) - (എത്തിച്ചേരല്‍) 19:17, (പുറപ്പെടല്‍) 19:20കോട്ടയം (KTYM) - (എത്തിച്ചേരല്‍) 20:10, (പുറപ്പെടല്‍) 20:13ചെങ്ങന്നൂർ (CNGR) - (എത്തിച്ചേരല്‍) 20:26, (പുറപ്പെടല്‍) 20:48കൊല്ലം ജംഗ്ഷൻ (QLN) - (എത്തിച്ചേരല്‍) 21:34, (പുറപ്പെടല്‍) 21:36തിരുവനന്തപുരം സെൻട്രല്‍ (TVC) - (എത്തിച്ചേരല്‍) 22:40പാലരുവി എക്‌സ്പ്രസ് സമയമാറ്റം ഇങ്ങനെരാവിലെ ആറ് മിനിറ്റ് നേരത്തെ എറണാകുളം ടൗണില്‍ എത്തിച്ചേരും.

അതായത് 08.32 ന് എത്തി 08.37 ന് പുറപ്പെടും. കൊല്ലം മുതല്‍ പാലക്കാട് വരെയുള്ള സമയത്തില്‍ മാറ്റമില്ല.കോഴിക്കോട് ജനശതാബ്ദികൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള സമയമാണ് മാറിയത്.കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും 20 മിനിറ്റ് വ്യത്യാസം വന്നിട്ടുണ്ട്, തൃശൂർ മുതല്‍ കൊല്ലം വരെയാണ് 20 മിനിറ്റ് വ്യത്യാസം ഉണ്ടാകുക.കേരള എക്‌സ്പ്രസ്തൃശൂര്‍ മുതലുള്ള സമയവും മാറി. എറണാകുളം ടൗണില്‍ നിന്ന് 4.35നായിരിക്കും ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നത്. കണ്ണൂര്‍ ജനശതാബ്ദിയുടെ സമയത്തില്‍ 20 മിനിറ്റ് വ്യത്യാസമാണ് വന്നത്.

Tags