രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം; എൻ. സുബ്രഹ്മണ്യൻ ആശുപത്രിയില്‍

d
d

കോഴിക്കോട്:  പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയ്ക്ക് നിർമല ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ത സമ്മർദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് മരുന്ന് നല്‍കി.

സുബ്രഹ്മണ്യനെ ഉടനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകില്ലെന്നാണ് സൂചന. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുഖ്യമന്ത്രിയുടെയും എഐ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനാണ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

tRootC1469263">

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.

പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തത്.

 

Tags