കേരളം ജയിച്ചു; ‘മാറ്റാൻ ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ’; വി.ഡി. സതീശൻ

There is no discussion in the party regarding the Chief Minister; VD Satheesan says there is a clear understanding

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ' എന്ന വരികളിലൂടെ, സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച ആത്മവിശ്വാസം ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയത്തിന്റെ ആവേശം പങ്കുവെച്ചത്.

കേരളം വിജയിച്ചിരിക്കുകയാണെന്നും ഇനി യു.ഡി.എഫ്. നാടിനെ നയിക്കുമെന്നും സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Tags