സ്‌കൂളുകളിലെ സമയ മാറ്റം ഇന്ന് മുതല്‍

Schools in the state will open on June 2nd
Schools in the state will open on June 2nd

സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കുന്നത്.

സംസ്ഥാനത്ത് സ്‌കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിക്കുന്നത്. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കുന്നത്. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തിലെ മാറ്റം.

tRootC1469263">

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്‌കൂളില്‍ 1100 മണിക്കൂര്‍ പഠന സമയം വേണം. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്‌കൂളില്‍ അര മണിക്കൂര്‍ അധിക സമയം നിര്‍ദേശിച്ചത്. സമയം പുനക്രമീകരിക്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടു. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്.

Tags