സെൻസസ് എന്യൂമറേറ്റർ നിയമനത്തിൽ മാറ്റം; സ്വകാര്യ അധ്യാപകർക്കും ക്ലാർക്കുമാർക്കും അവസരം

senses

1990-ലെ സെൻസസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ന്യൂഡൽഹി: സെൻസസ് പ്രവർത്തനങ്ങൾക്കായി എന്യൂമറേറ്റർമാരെ (വിവരശേഖരണ ഉദ്യോഗസ്ഥർ) നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, സർക്കാർ ജീവനക്കാർ, ക്ലാർക്കുമാർ തുടങ്ങിയവരെ സെൻസസ് ജോലികൾ നിർവഹിക്കാൻ യോഗ്യരായ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി. 1990-ലെ സെൻസസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.

2026-ലെ സെൻസസ് (ഭേദഗതി) ചട്ടങ്ങൾ ഒക്ടോബർ 16 വെള്ളിയാഴ്ചയാണ് വിജ്ഞാപനം ചെയ്തത്. 1948-ലെ സെൻസസ് നിയമത്തിലെ 18(1) വകുപ്പ് പ്രകാരം ലഭിച്ച അധികാരം വിനിയോഗിച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഭേദഗതി പ്രാബല്യത്തിൽ വന്നു.

സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളിലെ ജീവനക്കാര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ അവരെ നിര്‍ബന്ധിതമായി സെന്‍സസ് ജോലിക്ക് നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി അലഹബാദ്, ബോംബെ, പഞ്ചാബ് - ഹരിയാന ഹൈക്കോടതികള്‍ അധ്യാപകര്‍ക്ക് അനുകൂലമായി സ്റ്റേ അനുവദിച്ചിരുന്നു. ഈ നിയമപരമായ തടസ്സം നീക്കാനാണ് കേന്ദ്രം നേരിട്ട് ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്.

Tags