നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മാറ്റം; മുന്‍നിരയില്‍ ഇരുന്ന രാജീവ് ചന്ദ്രശേഖറിനെ പിന്നിലേക്ക് മാറ്റി

Change in seats allotted to MLAs in the assembly; Rajeev Chandrasekhar, who was sitting in the front row, has been moved to the back

തിരുവനന്തപുരം: നിയമസഭയിലെ എംഎല്‍എമാരുടെ സീറ്റുകളിൽ അടിമുടി മാറ്റം. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍നിരയില്‍ ഇരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പിന്‍നിരയിലേക്ക് മാറ്റി. പകരം ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി ബി ഗോപകുമാര്‍ മുന്‍നിരയിലെത്തി.ആലുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തിന് മന്ത്രിമാര്‍ക്കൊപ്പം സീറ്റ് അനുവദിച്ചു. സീനിയോറിറ്റി പരിഗണിച്ചാണ് നടപടി. ഭരണപക്ഷത്ത് മന്ത്രിമാരുടെ രണ്ടാം നിരയില്‍ മന്ത്രി ഒ ജെ ജനീഷിന് സമീപമാണ് അന്‍വര്‍ സാദത്തിന് സീറ്റ് നല്‍കിയിരിക്കുന്നത്.

എല്‍ഡിഎഫിലെ മൂന്നാമത്തെ കക്ഷിയായ ആര്‍ജെഡിയുടെ എംഎല്‍എ പി കെ പ്രവീണ്‍ കഴിഞ്ഞദിവസം പ്രതിപക്ഷ ബെഞ്ചിലെ രണ്ടാം നിരയിലാണ് ഇരുന്നത്. എന്നാല്‍ പ്രവീണ്‍ ഇനി മുന്‍നിരയിലേക്ക് മാറും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിലേക്ക് മാറിയ ഒഴിവിലാണ് ആര്‍ജെഡി കക്ഷിനേതാവു കൂടിയായ പ്രവീണിനു മുന്‍നിര സീറ്റ് നല്‍കുന്നത്.

Tags