വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ ഇന്ന് മുതല്‍ മാറ്റം
May 19, 2023, 08:17 IST

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ ഇന്ന് മുതല്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളില്‍ എത്തുന്ന സമയത്തിലാണ് മാറ്റം.
പുതുക്കിയ സമയ പ്രകാരം തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് കാസര്‍ഗോഡേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് കൊല്ലത്ത് 6.08നും, കോട്ടയത്ത് 7.24 നും, എറണാകുളം ടൗണില്‍ 8.25 നും, തൃശൂരില്‍ 9.30 നും എത്തും വിധമാണ് ക്രമീകരണം. കാസര്‍ഗോഡ് നിന്നും ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് തൃശൂരില്‍ വൈകിട്ട് 6.10നും എറണാകുളം ടൗണില്‍ 7.17 നും കോട്ടയത്ത് 8.10 നും കൊല്ലത്ത് 9.30 നും എത്തും വിധം പുന ക്രമീകരിച്ചു.
എന്നാല്‍ മറ്റ് സ്റ്റേഷനുകളിലെ സമയത്തില്‍ മാറ്റമില്ലെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു.