രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഗൗരവമുള്ളതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

chandy
chandy

തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഗൗരവമുള്ളതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പരാതി ഗൗരവത്തിലെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം. തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

tRootC1469263">

രാഹുലിനെതിരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതാണ്. പരാതി വന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചതാണ്. ഇതില്‍ കൂടുതല്‍ ഒരു പാര്‍ട്ടിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. പാലക്കാട് പ്രാദേശികമായി അല്ലാതെ രാഹുല്‍ മറ്റെവിടെയും പ്രചാരണത്തില്‍ പങ്കെടുത്തിട്ടില്ല. ഒരിടത്ത് പരിപാടിയില്‍ പങ്കെടുത്തു എന്ന് കരുതി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അതാണെന്ന് വ്യാഖ്യാനിക്കരുതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Tags