നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവര്‍ണറെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ

chandy oommen
chandy oommen

നേരത്തെയും ചാണ്ടി ഉമ്മന്‍ നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ കണ്ടിരുന്നു.

യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രവാസി വ്യവസായിയായ സാജന്‍ ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ ഗവര്‍ണറെ കാണാനെത്തിയത്. നേരത്തെയും ചാണ്ടി ഉമ്മന്‍ നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ കണ്ടിരുന്നു. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അതേ സമയം, നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രം?ഗത്തെത്തി. നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കി നീതി നടപ്പാക്കണം. ഇനി ഒരു ചര്‍ച്ചയ്ക്കില്ല. വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇയാള്‍ പ്രോസിക്യൂഷന് കത്ത് നല്‍കുകയും ചെയ്തു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി കത്ത് നല്‍കുന്നത്.

tRootC1469263">

Tags