ചാണ്ടി ഉമ്മന്‍ മികച്ച മാതൃക ; പുകഴ്ത്തി മന്ത്രി കെ എം ഷാജി
മായമില്ലാത്ത ഭൂമിയും വെള്ളവും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി ദിന പ്രസംഗത്തില്‍ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനെ പുകഴ്ത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. തെരഞ്ഞെടുപ്പില്‍ പോസ്റ്ററോ ഫ്‌ലെക്‌സോ അടിക്കാതെ, സൈക്കിളില്‍ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മന്‍ ഈ ദിവസത്തില്‍ ഓര്‍ക്കാവുന്ന ഒരു മാതൃകയാണെന്നും അദ്ദേഹം നല്‍കിയത് വലിയൊരു സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. മായമില്ലാത്ത ഭൂമിയും വെള്ളവും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അതിനായാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
'പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമാണെങ്കിലും അത് പ്രായോഗികമാക്കുക പ്രയാസമാണ്. അതിന് രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും മാതൃക കാണിക്കണം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോസ്റ്ററോ ഫ്‌ലെക്‌സോ അടിക്കാതെ, സൈക്കിളില്‍ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മന്‍ ഈ ദിവസത്തില്‍ ഓര്‍ക്കാവുന്ന ഒരു മാതൃകയാണ്. അദ്ദേഹം നല്‍കിയത് വലിയൊരു സന്ദേശമാണ്. ചെറിയ പഴുതാരയും ഉറുമ്പും തേനീച്ചയും വരെ ഈ പ്രകൃതിയില്‍ നമുക്ക് ജീവിക്കാന്‍ വേണ്ടിയാണ് നിലകൊള്ളുന്നത്. പ്രകൃതിയെ മനോഹരമാക്കി നിലനിര്‍ത്താനുള്ള പ്രതിജ്ഞയാവണം ഈ പരിസ്ഥിതി ദിനം'- മന്ത്രി പറഞ്ഞു.
.jpg)

