ഫ്‌ലക്‌സ് ബോർഡില്ലാതെ സൈക്കിളിൽ നടത്തിയ പ്രചാരണം ; റെക്കോർഡ് വോട്ട് നേടി ചാണ്ടി ഉമ്മൻ വിജയിച്ചു

Chandy Oommen won by a record vote after campaigning on a bicycle without a flex board

 കോട്ടയം: ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യത്യസ്തമായ പ്രചാരണം നയിച്ച ഏക വ്യക്തിയാണ് ചാണ്ടി ഉമ്മൻ. ഫ്‌ളക്‌സ് ബോർഡുകൾ ഒഴിവാക്കിയും കൊട്ടിക്കലാശം മാറ്റിവച്ചുമായിരുന്നു പ്രചാരണം. പലപ്പോഴും സൈക്കിളിൽ പോയി വോട്ട് ചോദിക്കുന്ന ചാണ്ടിയെയും ജനം കണ്ടു. ജനം തനിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.

ഫലം വന്നപ്പോൾ ചാണ്ടി ഉമ്മനെ ജനം ഏറ്റെടുത്തു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് ഈ വേളയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ചാണ്ടിക്കാണ്. 47250 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയാട്ടില്ല. 13 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. ഇനിയും മൂന്ന് റൗണ്ട് ബാക്കിയാണ്.

Tags