സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ് : ചാണ്ടി ഉമ്മന്‍

google news
chandy

കോട്ടയം : സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മന്‍. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കും,എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരുമെന്നും സോളാറില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

പുതുപ്പള്ളി ഹൗസിലേക്ക് വന്നപ്പോള്‍ ഒരു പാട് ഓര്‍മ്മകള്‍ നല്‍കുന്നു. സാധരണക്കാരെ ചേര്‍ത്ത് പിടിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയുടെ മാര്‍ഗം പിന്തുടരും. പുതുപ്പള്ളി ഹൗസിലും പുതുപ്പള്ളിയിലും ഒരു പോലെ പ്രവര്‍ത്തിക്കും. വീട് ഇവിടെയല്ലേ, അപ്പോള്‍ തിരുവനന്തപുരത്ത് വരേണ്ടി വരില്ലേ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിബിഐ റിപ്പോര്‍ട്ട്. കെ.ബി.ഗണേഷ് കുമാര്‍, ബന്ധു ശരണ്യ മനോജ് എന്നിവര്‍ക്കു പുറമേ വിവാദ ദല്ലാളും ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളിയായെന്നു സി.ബി.ഐ ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് ഗൂഡാലോചന വിവരങ്ങള്‍ സി.ബി.ഐ നിരത്തുന്നത്.

Tags