'വിസിയെ നിയമിക്കുന്ന അപ്പോയിന്റിംഗ് അതോറിറ്റി ചാന്‍സലര്‍'; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടിയെ പൂര്‍ണമായും തള്ളാതെ മന്ത്രി ടി സിദ്ദിഖ്

T Siddique MLA

സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് ലോക്ഭവന്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടിയെ പൂര്‍ണമായും തള്ളാതെ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. വൈസ് ചാന്‍സലറെ നിയമിക്കുന്ന അപ്പോയിന്റിംഗ് അതോറിറ്റി ചാന്‍സലറാണെന്നായിരുന്നു ടി സിദ്ദിഖ് പറഞ്ഞത്. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് ലോക്ഭവന്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ നല്‍കിയ പേരല്ല ലോക്ഭവനില്‍ നിന്ന് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് എക്സലന്‍സിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പേരുകള്‍ നിര്‍ദ്ദേശിച്ചത്. നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. സര്‍വകലാശാലയെ യാതൊരു കേടുപാടും കൂടാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം നിറവേറ്റും. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags