സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Thu, 16 Mar 2023

കേരളത്തില്‍ വെളളിയാഴ്ച വരെ വേനല്‍ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. വേനല്‍മഴയായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടത്തിനുളളിലേക്ക് മാറണം. ഇത്തരം സാഹചര്യങ്ങളില്‍ തുറസായ പ്രദേശങ്ങളില്‍ നില്‍ക്കരുതെന്നും നിര്‍ദേശം ഉണ്ട്.
പരാമാവധി ഭിത്തിയിലും തറയിലും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാല്‍ ജനലുകളും വാതിലുകളും പരമാവധി അടച്ചിടണം. വാതിലിനും ജനലിനും സമീപത്ത് നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.