റെക്കോര്‍ഡ് വേഗത്തില്‍ ചാലക്കയം-പമ്പ റോഡ് നവീകരണം ; ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി സുഗമമായ യാത്ര
യാത്രാസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് നവീകരണം നടപ്പാക്കിയത്. ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും വളവുകളിലും മറ്റ് നിര്‍ണായക ഭാഗങ്ങളിലും ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയതും റോഡിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കും.
പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ചാലക്കയം-പമ്പ റോഡ് നവീകരണം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. ശബരിമല തീര്‍ഥാടനകാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ ആശ്രയിക്കുന്ന പ്രധാന പാതയുടെ നവീകരണം ഗതാഗതസൗകര്യത്തിലും റോഡ് സുരക്ഷയിലും വലിയ മാറ്റമുണ്ടാക്കും.
4.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. 14.14 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒമ്പത് മാസം നിര്‍മാണകാലാവധി നിശ്ചയിച്ചിരുന്ന പ്രവൃത്തി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്.

റോഡിന്റെ ഉപരിതലം കൂടുതല്‍ മികവുറ്റതും ഈടുനില്‍ക്കുന്നതുമാക്കുന്നതിനായി ആധുനിക നിര്‍മാണരീതികളാണ് അവലംബിച്ചത്. അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ബി.എം. പാളിയും മൂന്ന് സെന്റിമീറ്റര്‍ കനത്തില്‍ ബി.സി. പാളിയും ഉള്‍പ്പെടുത്തിയാണ് ടാറിങ് നടത്തിയത്. അതിന്റെ അടിയില്‍20 മുതല്‍ 30 സെന്റീമീറ്റര്‍ കനത്തില്‍ മെറ്റല്‍ ഇട്ട് ഉറപ്പിച്ച് ബലപ്പെടുത്തി.
യാത്രാസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് നവീകരണം നടപ്പാക്കിയത്. ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും വളവുകളിലും മറ്റ് നിര്‍ണായക ഭാഗങ്ങളിലും ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയതും റോഡിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കും.
ത്രിവേണി തൊട്ട് യു-ടേണ്‍ വരെ രണ്ട് സൈഡിലും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ തുടങ്ങിയ അനുബന്ധ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന രീതിയിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ 2026 സെപ്റ്റംബര്‍ 18-ന് പ്രവൃത്തി പരിശോധിച്ചിരുന്നു. എം.പി. ജോളിയാണ് കരാറുകാരന്‍. 2026 ഒക്ടോബര്‍ 13 ന് ആരംഭിച്ച പ്രവൃത്തി നവംബര്‍ 13-ന്പൂര്‍ത്തീകരിച്ചു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ നിര്‍ണായകമായ നേട്ടമാണ് ചാലക്കയം-പമ്പ റോഡ് നവീകരണം. തീര്‍ഥാടകരുടെ യാത്രാസമയം കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും പുതിയ റോഡ് സൗകര്യം സഹായകമാകും.
ശബരിമലയിലേക്കുള്ള യാത്രയില്‍ സുരക്ഷയും സൗകര്യവും ഒരുപോലെ ഉറപ്പാക്കുന്ന വികസനനേട്ടമായി ചാലക്കയം-പമ്പ റോഡ് മാറുകയാണ്.
.jpg)

