ചാല സ്വര്‍ണക്കവര്‍ച്ച: വെള്ളായണി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കൂടുതല്‍ സ്വര്‍ണം കണ്ടെത്തി

chala

വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചുവരുത്തി തൊണ്ടിമുതല്‍ പരിശോധിക്കും

ചാല സ്വര്‍ണക്കവര്‍ച്ചയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തി. വെള്ളായണി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കവര്‍ച്ച നടത്തിയ പ്രതി അനൂപാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചുവരുത്തി തൊണ്ടിമുതല്‍ പരിശോധിക്കും. കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്.

 പ്രതിയെ സ്ഥലത്ത് എത്തിച്ച് കുഴിയില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളുകളഴിഞ്ഞത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Tags