ചക്കരക്കല്ലില്‍ ഒറ്റനമ്പര്‍ ചൂതാട്ടം: മൂന്ന് പേര്‍ അറസ്റ്റില്‍

Three people arrested

 ചക്കരക്കല്‍: ചക്കരക്കല്‍ ടൗണിലെ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിവരവെ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു. ഓട്ടോഡ്രൈവര്‍ ചക്കരക്കല്‍ മുഴപ്പാല സ്വദേശി സുകേഷ്(36) ചക്കരക്കല്‍ ടൗണിലെ ടൈലറിങ് ഷോപ്പ് ഉടമ മുരിങ്ങേരി കണ്ണാടി വെളിച്ചത് രാകേഷ്(51) മാമ്പ സ്വദേശി ജാഫര്‍(34)  എന്നിവരെയാണ് ചക്കരക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 

പ്രതികളില്‍ നിന്നും ഒറ്റനമ്പര്‍ ചൂതാട്ടത്തിന് ഉപയോഗിച്ച കുറിപ്പടികളും മൊബൈല്‍ ഫോണും 9,800രൂപയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പൊലിസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ.  ഐ പവനന്‍, എ. എസ്.  ഐ  ബാബു പ്രസാദ്, പൊലിസ് ഉദ്യോഗസ്ഥരായ അനീഷ്, നിശാന്ത്, ഷിജു, രതീഷ് എന്നിവരുമുണ്ടായിരുന്നു.

Share this story