സംസ്ഥാനത്തെ പെട്രോളില്‍ എഥനോളിന്റെ സാനിധ്യം കണ്ടുപിടിക്കാനുള്ള പരിശോധനയെ പ്രതിസന്ധിയിലാക്കി കേന്ദ്രം

fuel

ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അയച്ച മെയിലിലാണ് എണ്ണ കമ്പനികളുടെ മറുപടി.

സംസ്ഥാനത്തെ പെട്രോളില്‍ എഥനോളിന്റെ സാനിധ്യം കണ്ടുപിടിക്കാനുള്ള പരിശോധനയെ പ്രതിസന്ധിയിലാക്കി കേന്ദ്രം. ശുദ്ധമായ പെട്രോള്‍ പരിശോധയയ്ക്ക് നല്‍കേണ്ട എന്നാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശേഖരിച്ച സാമ്പിളുകളുടെ കാലാവധി 18 ദിവസത്തിനകം കഴിയുമെന്ന് മുന്‍കൂട്ടി കണ്ടാണ് കേന്ദ്രം പരിശോധന വഴിമുട്ടിച്ചത്. 

ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അയച്ച മെയിലിലാണ് എണ്ണ കമ്പനികളുടെ മറുപടി.

പെട്രോളിലെ എഥനോളിന്റെ സാന്നിധ്യം ആദ്യമായി പരിശോധിച്ചത് കര്‍ണാടക സര്‍ക്കാരാണ്. ഇതിന്റ പെരിശോധനാ ഫലം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നല്‍കിയപ്പോള്‍ അത് പൂര്‍ണമായും തള്ളുന്ന സാഹചര്യമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. 100% ശുദ്ധമായ പെട്രോളുമായി യാതൊരു സാമ്യവും നിലവില്‍ വന്നിട്ടുള്ള ഫലത്തിന് ഇല്ല എന്നായിരുന്നു അന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഫലം തള്ളിക്കൊണ്ട് നല്‍കിയിരുന്ന വിശദീകരണം. അതിന് പിന്നാലെയാണ് കേരളത്തിലും പെട്രോളില്‍ പരിശോധന നടത്തിയിരുന്നത്. രണ്ട് രീതിയിലുള്ള മെത്തേഡ് അവലംബിക്കാനായിരുന്നു സംസ്ഥാന ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നത്. പരമ്പരാഗത രീതിയിലും ഇന്‍സ്ട്രുമെന്റ് രീതിയിലുമാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിലാണ് ഇപ്പോള്‍ കേന്ദ്രം വിലങ്ങുതടിയായി മാറിയിരിക്കുന്നത്.

Tags