അക്ബര്‍ റോഡിലെ ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ നോട്ടിസ്
Updated: Mar 25, 2026, 12:13 IST
അക്ബർ റോഡിലെ ഓഫീസിനൊപ്പം റെയ്‌സിന റോഡിലെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആസ്ഥാനം ഒഴിയാനും നോട്ടീസ് നൽകിയിട്ടുണ്ട്
ന്യൂഡൽഹി: കഴിഞ്ഞ 48 വർഷമായി കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24, അക്ബർ റോഡിലെ ബംഗ്ലാവ് ശനിയാഴ്ചയ്ക്കകം ഒഴിയണമെന്ന് കേന്ദ്ര സർക്കാർ .
അക്ബർ റോഡിലെ ഓഫീസിനൊപ്പം റെയ്‌സിന റോഡിലെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആസ്ഥാനം ഒഴിയാനും നോട്ടീസ് നൽകിയിട്ടുണ്ട്.രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് ഐടിഒയിലെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനിലേക്ക് മാറിയിരുന്നു. ഇതോടൊപ്പം അക്ബര്‍ റോഡിലെ ഓഫീസിലും പ്രവര്‍ത്തനം തുടര്‍ന്നു.അക്ബര്‍ റോഡിലെ കെട്ടിടത്തിന് വിപണി നിരക്കില്‍ വാടക നല്‍കുന്നുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി.
.jpg)


