റബർ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾ : ജോസ് കെ. മാണി

jose k mani
jose k mani

കോട്ടയം: കേന്ദ്രത്തിന്‍റെ നയങ്ങൾ തിരുത്തിയാലെ കർഷകർ രക്ഷപ്പെടുകയുള്ളൂവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.

റബർ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്‍റെ നയങ്ങളാണ്. റബർ, നാണ്യവിളകൾ അടക്കമുള്ള വിഷയങ്ങൾ നിരവധി തവണ കേരള കോൺഗ്രസ് പാർലമെന്‍റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

tRootC1469263">

കത്തോലിക്ക സഭക്ക് രാഷ്ട്രീയമില്ല. കർഷകരെ സഹായിക്കണമെന്നതാണ് സഭയുടെയും കേരള കോൺഗ്രസിന്‍റെയും അഭിപ്രായം. നാടിന്‍റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

Tags