കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് സംശയം തോന്നുന്നതാണ് കേന്ദ്ര ബജറ്റ് : എം.വി ഗോവിന്ദൻ

'Jamaat-e-Islami and SDPI behind Palakkad Rahul's victory': MV Govindan
'Jamaat-e-Islami and SDPI behind Palakkad Rahul's victory': MV Govindan

കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം നൽകാമെന്നാണ് മന്ത്രി ജോർജ്ജ് കുര്യൻ പറയുന്നത്. ഏത് പ്രതിസന്ധി ഉണ്ടായാലും കേരളം മുന്നോട്ടു തന്നെ പോകുമെന്നും കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് സംശയം തോന്നുന്നതാണ് കേന്ദ്രബജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായമായ സഹായങ്ങൾ പ്രതീക്ഷിച്ചെങ്കിലും പരിഗണന ലഭിച്ചില്ലെന്നും സി.പി.എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കു എം.വി ഗോവിന്ദൻ പറഞ്ഞു.

സാമ്പത്തിക സർവ്വേ അനുസരിച്ചുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിനെ അഭിനന്ദിച്ച് ഒരു ദിവസം കഴിയുന്നതിന് മുമ്പ് അവഗണിക്കുന്ന കാഴ്ചയാണ് ഉണ്ടായത്.

പൊതുമേഖലയെ പൂർണമായി ഇല്ലായ്മ ചെയ്യുന്ന സമീപനമാണ് കേന്ദ്രം തുടരുന്നത്. സ്വകാര്യമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. വയനാട് ദുരന്ത പുനരധിവാസത്തിനായി ബജറ്റിൽ എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അവഗണിച്ചു. റബർ മേഖലയ്ക്കും പരിഗണന നൽകിയില്ല. രാജ്യത്തിന് തന്നെ മുതൽക്കൂട്ടാകുന്ന വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നൽകുമെന്ന പറഞ്ഞ ഫണ്ട് പോലും നൽകാതെ അവഗണിച്ചു.

തൊഴിലുറപ്പ് പദ്ധതി മരവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. തൊഴിലുറപ്പ് പദ്ധതി മരവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. കേരളത്തിൻ്റെ എക്കാലത്തെയും വലിയ സ്വപ്നമാണ് എയിംസ്.കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് സുരേഷ് ഗോപി ഉൾപ്പെടെ പലതവണ പറഞ്ഞതാണെങ്കിലും
ഒന്നും നടന്നില്ല.

ജനസംഖ്യയിൽ രണ്ട് ശതമാനം മാത്രം വരുന്ന ആദായനികുതി വിഭാഗത്തിന് ഇളവു നൽകി എന്നത്  ആശ്വാസകരമാണ്. എന്നാൽ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് വേണ്ടി ഒരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബീഹാറിന് വാരിക്കോരി നൽകിയിരിക്കുകയാണ്. അത് കാണുമ്പോൾ കേരളം ഇന്ത്യയിൽ അല്ലേ എന്ന് തോന്നിപ്പോകും.

കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം ന്നാണ് മന്ത്രി ജോർജ്ജ് കുര്യൻ പറയുന്നത്. കേരളം മുന്നേറിയത് എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രവർത്തനത്തിൻ്റെ ഫലമായാണ്.
കേരളം പിന്നോക്കം പോകണമെന്നുള്ള ആഹ്വാനമാണ് ജോർജ് കുര്യൻ നടത്തിയത്.

ഏത് പ്രതിസന്ധി ഉണ്ടായാലും കേരളം മുന്നോട്ടു തന്നെ പോകുമെന്നും കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Tags

News Hub