കേന്ദ്രാനുമതി വൈകി ; മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി
May 11, 2023, 21:19 IST

കേന്ദ്രാനുമതി വൈകി ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. മലയാളം മിഷന്റെ നേതൃത്വത്തില്‍ യുഎഇയിലെ രണ്ടിടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി സജി ചെറിയാന്‍ കേന്ദ്രാനുമതി തേടിയത്.
വെള്ളിയാഴ്ചയാണ് യുഎഇയില്‍ പരിപാടി നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച യുഎഇയിലേക്ക് പോകാന്‍ വിമാന ടിക്കറ്റും മുന്‍കൂട്ടി എടുത്തിരുന്നു. എന്നാല്‍ ബുധനാഴ്ചയ്ക്ക് മുമ്പ് കേന്ദ്രാനുമതി ലഭിച്ചില്ല. വ്യാഴാഴ്ച വൈകീട്ടാണ് അനുമതി ലഭിച്ചത്.