കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ സർജിക്കൽ ബ്ലോക്കിന്റെ സീലിംഗ് അടർന്നു വീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Ceiling of new surgical block collapses at Kottayam Medical College; patients barely escape

 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സർജിക്കൽ ബ്ലോക്കിന്റെ സീലിംഗ് അടർന്നു വീണു. റെറ്റിന പരിശോധന മുറിക്ക് സമീപത്താണ് സംഭവം നടന്നത്. അപകടസമയത്ത് സമീപത്തുണ്ടായിരുന്ന രോഗികൾ തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. 

കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ ബ്ലോക്കിന്റെ പല ഭാഗങ്ങളിലും ചോർച്ചയും സീലിംഗ് അടരുന്ന നിലയിലുമുള്ള നിർമ്മാണ തകരാറുകളും വലിയ രീതിയിൽ ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു.

മെഡിക്കൽ കോളേജിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന പുതിയ കെട്ടിടത്തിലെ ഈ അപകടം രോഗികൾക്കും ജീവനക്കാർക്കുമിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്

Tags