സിഡിറ്റിൽ എക്‌സിക്യൂട്ടീവ് ;20,000 ശമ്പളത്തിൽ താൽക്കാലിക നിയമനം

job
job

കേരള സർക്കാർ സ്ഥാപനമായ സിഡിറ്റിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ജോലി നേടാൻ അവസരം. തിരുവനന്തപുരത്തെ സിഡിറ്റിന്റെ കീഴിൽ വരുന്ന പ്രോജക്ടിലേക്കാണ് ജോലിക്ക് ആളെ നിയമിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. താൽപര്യമുള്ളവർ ഏപ്രിൽ 23ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. 

tRootC1469263">

തസ്തിക & ഒഴിവ്

സിഡിറ്റിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. 

ആകെ ഒഴിവുകൾ 01. പരമാവധി ഒരു വർഷം വരെയാണ് ജോലിയുടെ കാലാവധി. 

പ്രായപരിധി

20 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യത

എംബിഎ - മാർക്കറ്റിങ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, അല്ലെങ്കിൽ തത്തുല്യം. എക്‌സ്പീരിയൻസ് ചോദിച്ചിട്ടില്ല. 

കമ്മ്യൂണിക്കേഷൻ സ്‌കിൽ ഉണ്ടായിരിക്കണം. 

കോർഡിനേഷൻ, ക്ലയന്റ് റിലേഷൻഷിപ്പ്, ടാർഗറ്റ് അച്ചീവിങ്, പ്രസന്റേഷൻ തുടങ്ങിയ കഴിവും ഉണ്ടായിരിക്കണം. 

ശമ്പളം

സ്റ്റൈപ്പന്റിനത്തിൽ പ്രതിമാസം 20,000 രൂപ ശമ്പളമായി ലഭിക്കും. 

തെരഞ്ഞെടുപ്പ് 

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, ഇന്റർവ്യൂവോ നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുക. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ സിഡിറ്റ് വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകണം. അപൂർണ്ണമായതോ, തെറ്റായ വിവരങ്ങളോ നൽകിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് സിഡിറ്റ് അറിയിച്ചിട്ടുണ്ട്.

അപേക്ഷ സമയത്ത് പ്രായം, യോഗ്യത, മറ്റ് വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അയക്കണം. 

അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളുടെ വിവരങ്ങൾ സിഡിറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 

സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഏപ്രിൽ 23ന് വൈകീട്ട് 5 മണിവരെയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 
 

Tags