തിരുവനന്തപുരത്തെ KSFDC തീയേറ്ററുകളിലെ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍

CCTV footage of suitors at KSFDC theaters in Thiruvananthapuram posted on pornographic sites
CCTV footage of suitors at KSFDC theaters in Thiruvananthapuram posted on pornographic sites

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നു. തീയേറ്ററുകളില്‍ സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

tRootC1469263">

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പണംനല്‍കി വാങ്ങാവുന്ന രീതിയിലാണ് വീഡിയോകള്‍ സൈറ്റുകളിലുള്ളത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സിസിടിവി വീഡിയോകള്‍ അശ്ലീല സൈറ്റുകളിലടക്കം ലഭ്യമായിത്തുടങ്ങിയതെന്നാണ് വിവരം.

പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. അതിനിടെ, സംഭവത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനും സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Tags